KOOTHATTUKULAM MAP

KOOTHATTUKULAM / അടിസ്ഥാന വിവരം

കൂത്താട്ടുകുളം ഗ്രാമ പഞ്ചായത്ത്‌
അടിസ്ഥാന വിവരം

ജില്ല : എറണാകുളം
ബ്ലോക്ക്‌ : പാമ്പാക്കുട
വിസ്‌തീര്‍ണ്ണം : 23.18
വാര്‍ഡുകളുടെ എണ്ണം : 13

ജനസംഖ്യ : 16828
പുരുഷന്‍മാര്‍ : 8363
സ്‌ത്രീകള്‍ : 8465
ജനസാന്ദ്രത : 726
സ്‌ത്രീ - പുരുഷ അനുപാത : 1012
മൊത്തം സാക്ഷരത : 83
സാക്ഷരത (പുരുഷന്‍മാര്‍) : 85
സാക്ഷരത (സ്‌ത്രീകള്‍) : 81

ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പേര്‌ : എല്‍. വസുമതിയമ്മ
ഫോണ്‍ (ആപ്പീസ്‌) : 0485 2252350
ഫോണ്‍ (വീട്‌) : 0485-2252892

ഗ്രാമ പഞ്ചായത്ത്‌ രൂപീകരിച്ച തീയതി/വര്‍ഷം 1953

വില്ലേജ്‌ : കൂത്താട്ടുകുളം
താലൂക്ക്‌ : മൂവാറ്റുപുഴ
അസംബ്ലി മണ്ഡലം : മൂവാറ്റുപുഴ
പാര്‍ലിമെന്റ്‌ മണ്ഡലം : ഇടുക്കി

അതിരുകള്‍

വടക്ക്‌ : മൂവാറ്റുപുഴ പഞ്ചായത്ത്‌
പടിഞ്ഞാറ്‌ : പാമ്പകുട പഞ്ചായത്ത്‌
തെക്ക്‌ : ഇലഞ്ഞി, വെളിയന്നൂര്‍ പഞ്ചായത്തുകള്‍
കിഴക്ക്‌ : വെളിയന്നൂര്‍ പഞ്ചായത്ത്‌

KOOTHATTUKULAM / ചരിത്രം

ചരിത്രം

വടക്കുംകൂര്‍ രാജാക്കന്‍മാരുടെ അധികാരത്തിലായിരുന്നു കൂത്താട്ടുകുളം. അതിനുശേഷം മാര്‍ത്താണ്ഡവര്‍മയുടേതായി. അത്തിമണ്ണിലും, കൊറ്റനാട്ട്‌, കട്ടിമുട്ടം, പെരിയാരം എന്നീ ബ്രാഹ്മണ കുടുംബങ്ങളുടെ അധീനതയിലായിരുന്നു കൂത്താട്ടുകുളം.

KOOTHATTUKULAM / സ്ഥലനാമോല്‍പത്തി

സ്ഥലനാമോല്‍പത്തി

കുന്നിന്‍ മുകളില്‍ കിഴങ്ങുമാന്താന്‍ പോയ ഒരു സ്‌ത്രീ പാരകൊണ്ട്‌ മണ്ണ്‌ ഇളക്കിയപ്പോള്‍ മറഞ്ഞുകിടന്ന ഒരു വിഗ്രഹത്തിന്റെ തലയില്‍ കൊണ്ട്‌ രക്തപ്രവാഹംഎമായതു കണ്ട്‌ ഭയന്ന്‌ സമനില തെറ്റി കൂത്താടി നടന്ന സ്ഥലത്തിന്‌ കൂത്താട്ടുകുളം എന്നും ഇത്‌ കാലക്രമേണ കൂത്താട്ടുകുളം ആയും തീര്‍ന്നു.

KOOTHATTUKULAM NEWS

സ്വാതന്ത്ര്യസമര ദേശീയപ്രസ്ഥാനത്തിലെ സ്ഥാനം
പ്രധാന വ്യക്തികള്‍, സംഭവങ്ങള്‍

രണ്ടാം ലോകമഹായുദ്ധം സൃഷ്‌ടിച്ച പട്ടിണിയെയും ക്ഷാമത്തെയും നേരിടാന്‍ സര്‍ സി.പി. യുടെ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നെല്ലെടുപ്പു നിയമത്തിനെതിരെ ഈ പ്രദേശത്തെ കര്‍ഷകര്‍ ചേര്‍ന്നുണ്ടാക്കിയ കര്‍ഷക പ്രസ്ഥാനം പ്രാധാന്യമര്‍ഹിക്കുന്നതാണ്‌. പി. കൃഷ്‌ണപിള്ള, എ.കെ.ജി., ഇ.എം.എസ്‌. അച്യുതമേനോന്‍, എം. എന്‍ ഗോവിന്ദന്‍ നായര്‍ എന്നിവരും സി. കേശവന്‍, ടി. എം. വര്‍ഗീസ്‌, പട്ടം താണുപിള്ള, ആനിമസ്‌ക്രീന്‍, കുമ്പളത്ത്‌ ശങ്കുപിള്ള, അക്കമ്മ ചെറിയാന്‍ തുടങ്ങിയവര്‍ ഇവിടെ പ്രസംഗിക്കുകയും രാഷ്‌ട്രീയ പ്രവര്‍ത്തനം നടത്തുകയും ചെയ്‌തിട്ടുള്ളവരാണ്‌.

KOOTHATTUKULAM / സാമൂഹ്യ രാഷ്‌ട്രീയ സാംസ്‌ക്കാരിക പ്രസ്ഥാനങ്ങള്‍

സാമൂഹ്യ രാഷ്‌ട്രീയ സാംസ്‌ക്കാരിക പ്രസ്ഥാനങ്ങള്‍

കുത്താട്ടുകുളം പഞ്ചായത്തിലെ ആദ്യത്തെ വിദ്യാഭ്യാസ സ്ഥാപനം 1912 ജൂലൈ 12 ന്‌ ആരംഭിച്ച വെര്‍ണാകുലര്‍ സ്‌കൂളാണ്‌. കര്‍ഷക പ്രസ്ഥാനം, മദ്യവര്‍ജന പ്രസ്ഥാനം കമ്യൂണിസ്റ്റ്‌ പ്രസ്ഥാനം എന്നിവ ഇവിടുത്തെ സാമൂഹ്യരാഷ്‌ട്രീയ ജീവിതത്തെ പരിവര്‍ത്തിച്ചിട്ടുണ്ട്‌. ശിവരാജുപാണഡ്യന്‍ മെമ്മോറിയല്‍, വായനശാല, സി.ജെ സ്‌മാരക ലൈബ്രറി, ബാപ്പുജി മാതൃഭൂമി സ്റ്റൗി സര്‍ക്കിള്‍ എന്നിവ പഞ്ചായത്തിലെ സുപ്രധാന സാംസ്‌കാരിക സ്ഥാപനങ്ങളാണ്‌.

KOOTHATTUKULAM / വാണിജ്യ-ഗതാഗത പ്രാധാന്യം

വാണിജ്യ-ഗതാഗത പ്രാധാന്യം

പഞ്ചായത്ത്‌ രൂപീകരണം/ആദ്യകാല ഭരണസമിതികള്‍
1953 ല്‍ കൂത്താട്ടുകുളം പഞ്ചായത്ത്‌ രൂപീകരിച്ചപ്പോള്‍ ജേക്കബ്‌ ഫിലിപ്പ്‌ ആദ്യത്തെ പ്രസിഡന്റായി. 1990 ല്‍ ഈ പഞ്ചായത്തിനെ മുനിസിപാലിറ്റിയാക്കി പിന്നീട്‌ 1993 ല്‍ വീണ്ടും ഇതിനെ ഒരു സര്‍ക്കാര്‍ ഉത്തരവിലൂടെ പഞ്ചായത്താക്കി മാറ്റി.

KOOTHATTUKULAM / ഭൂപ്രകൃതി

ഭൂപ്രകൃതി

കുന്നുകളും താഴ്‌വരകളും ചേര്‍ന്നതാണ്‌ കൂത്താട്ടുകുളം പഞ്ചായത്തിന്റെ ഭൂപ്രകൃതി. ചരല്‍ കലര്‍ന്ന ചുവന്ന മണ്ണും, ലാറ്ററൈറ്റ്‌ മണ്ണുമാണ്‌ പ്രധാന മണ്‍തരങ്ങള്‍.

KOOTHATTUKULAM / ആരാധനാലയങ്ങള്‍/തീര്‍ത്ഥാടന കേന്ദ്രങ്ങള്‍

ആരാധനാലയങ്ങള്‍/തീര്‍ത്ഥാടന കേന്ദ്രങ്ങള്‍

മാര്‍ത്താണ്ഡവര്‍മ്മയുടെ കാലത്ത്‌ കൂത്താട്ടുകുളം മഹാദേവക്ഷേത്രം. രാമയ്യന്‍ ദളവ പുതുക്കിപണിതു. ഷിര്‍ദ്ദിസായി ക്ഷേത്രം, അര്‍ജുനമഠം ശിവക്ഷേത്രം, മുസ്ലീം ക്രിസ്‌ത്യന്‍ പളളികള്‍ എന്നിവയാണ്‌ ആരാധനാലയങ്ങള്‍.

Back to TOP