സ്വാതന്ത്ര്യസമര ദേശീയപ്രസ്ഥാനത്തിലെ സ്ഥാനം
പ്രധാന വ്യക്തികള്‍, സംഭവങ്ങള്‍
പ്രധാന വ്യക്തികള്‍, സംഭവങ്ങള്‍
രണ്ടാം ലോകമഹായുദ്ധം സൃഷ്‌ടിച്ച പട്ടിണിയെയും ക്ഷാമത്തെയും നേരിടാന്‍ സര്‍ സി.പി. യുടെ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നെല്ലെടുപ്പു നിയമത്തിനെതിരെ ഈ പ്രദേശത്തെ കര്‍ഷകര്‍ ചേര്‍ന്നുണ്ടാക്കിയ കര്‍ഷക പ്രസ്ഥാനം പ്രാധാന്യമര്‍ഹിക്കുന്നതാണ്. പി. കൃഷ്‌ണപിള്ള, എ.കെ.ജി., ഇ.എം.എസ്. അച്യുതമേനോന്‍, എം. എന്‍ ഗോവിന്ദന്‍ നായര്‍ എന്നിവരും സി. കേശവന്‍, ടി. എം. വര്‍ഗീസ്, പട്ടം താണുപിള്ള, ആനിമസ്‌ക്രീന്‍, കുമ്പളത്ത് ശങ്കുപിള്ള, അക്കമ്മ ചെറിയാന്‍ തുടങ്ങിയവര്‍ ഇവിടെ പ്രസംഗിക്കുകയും രാഷ്‌ട്രീയ പ്രവര്‍ത്തനം നടത്തുകയും ചെയ്‌തിട്ടുള്ളവരാണ്.